ട്രസ്റ്റിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ

ഭാരതീയ ആചാരാനുഷ്ഠാനങ്ങൾക്കും സാംസ്കാരിക പാരമ്പര്യത്തിനും പ്രാധാന്യം നൽകികൊണ്ട് തന്ത്രശാസ്ത്രം, യോഗശാസ്ത്രം, വേദാഗമങ്ങൾ, ഭാരതീയ ചികിത്സാ മാർഗ്ഗങ്ങൾ, ആയുർവ്വേദം, ജ്യോതിഷം, മീമാംസ തുടങ്ങിയവക്ക് പ്രാധാന്യം നൽകി പ്രചരിപ്പിക്കുകയും പ്രസ്തുത വിഷയങ്ങളെ നേരായ രീതിയിൽ പുനരുജ്ജീവിപ്പിക്കുകയും ചെയുക. തന്ത്രശാസ്ത്രത്തെ ആധുനിക ജൈവരസതന്ത്രവുമായി (ബയോകെമിസ്ട്രി) ബന്ധിപ്പിച് ജീവിതശൈലീരോഗങ്ങൾക്ക് ശാശ്വതപരിഹാരം കാണാനുള്ള ഗവേഷണത്തിനായി സഹിതാ അക്കാഡമി & റിസർച് സെന്റർ സ്ഥാപിക്കുക. ധർമ്മാശുപത്രികൾ സ്ഥാപിച്ച് പാവപ്പെട്ടവർക് ചികിത്സാ സഹായങ്ങൾ നൽകുക. ശാരീരികവും – മാനസികവുമായ വൈകല്യമുള്ള, പ്രത്യേകിച്ച് പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും വ്യക്തികൾക്കും സാമ്പത്തികമായും മറ്റു രീതിയിലും സഹായങ്ങൾ നൽകുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജാതി-മത വ്യത്യാസമില്ലാതെ സാമൂഹിക സേവനവും വിദ്യാഭ്യാസ സേവനവും നടത്തുക. ശിശു പരിപാലന കേന്ദ്രങ്ങൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, പുനരധിവാസകേന്ദ്രങ്ങൾ തുടങ്ങിയവ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വൈകല്യം അനുഭവിക്കുന്നവർക്കുമായി സ്ഥാപിക്കുക.

സംസ്‌കൃത വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും പ്രാധാന്യം നൽകി ഈ വിഷയത്തിൽ ഉന്നതവിദ്യാഭ്യാസം ചെയുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തുക. സമൂഹത്തിൻ്റെ
ഉന്നതിക്കുവേണ്ടി യോഗാ ക്ലാസ്സുകളും ധ്യാന ക്ലാസ്സുകളും സൗജന്യമായി നടത്തുക. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ബോധവൽക്കരണം നടത്തി ഔഷധ സസ്യങ്ങൾ വളർത്തുകയും സംരക്ഷിക്കുകയും ചെയുക. പ്രകൃതി ദുരന്തങ്ങളായ വെള്ളപൊക്കം, കാട്ടുതീ, ഭൂമി കുലുക്കം, ക്ഷാമം ഇവ മൂലംദുരിതം അനുഭവിക്കുന്നവർക്ക് സാമ്പത്തികമായും മറ്റു രീതിയിലുമുള്ള സഹായങ്ങൾ നൽകുക. ഇങ്ങനെയുള്ള പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സർക്കാരിനോ സംഭാവന നൽകുക.

വായനാശീലം വളർത്തുന്നതിനായി വായനശാലകൾ തുറക്കുക, ഗ്രന്ഥശേഖരണം നടത്തുക. ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള ബുക്കുകൾ, നോട്ടീസുകൾ, സർക്കുലറുകൾ തുടങ്ങിയവ പ്രിൻറ് ചെയ്ത പ്രസിദ്ധീകരിക്കുക. സമൂഹ നന്മക്ക്‌ ഉതകുന്ന വിഷയങ്ങളെ കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുക. ഈ വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻ്ററികൾ ഷോർട്ട് ഫിലിംസ് എന്നിവ വിഷ്വൽ മീഡിയകളിൽകൂടി പ്രചരിപ്പിക്കുക. വേദാന്തം, ഐ ടി, സംഗീതം, ശാസ്ത്രീയ നൃത്തം, ധ്യാനം, ആരോഗ്യം, ശ്രീയോഗ്, ബയോകെമിസ്ട്രി തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അനുവാദത്തോടു കൂടി പ്രസിദ്ധീകരിക്കുക. സി.ഡി, വി.സി.ഡി മുതലായവ നിർമ്മിക്കുന്നതിനുള്ള പബ്ലിഷിംഗ് ഹൗസ് സ്ഥാപിക്കുക. സനാതന ധർമ്മത്തെയും മൂല്യത്തെയും കുറിച്ച് പ്രചരിപ്പിക്കുന്നതിനായി ടി.വി ചാനൽ തുടങ്ങുക. ചരിത്ര പ്രാധാന്യമുള്ള സിനിമകൾ നിർമ്മിക്കുക.